കണ്ണൂര്‍: പോലീസ് കേസെടുക്കാന്‍ തക്ക ഗൗരവമുള്ള ഒരു പരാതിയും പി.ശശിയ്‌ക്കെതിരെ ലഭിച്ചിട്ടില്ലെന്ന് പി.ജയരാജന്‍. പാര്‍ട്ടിക്ക് ലഭിച്ച പരാതിയിന്‍മേല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്യപ്പെടുത്താവുന്ന ഒരു നടപടിയും ശശിയ്‌ക്കെതിരെ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

ശശിയ്‌ക്കെതിരായ പരാതി ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടതാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരട്ട് ഇന്നലെ പറഞ്ഞിരുന്നു. പരാതി ഏറെ ഗൗരവമുള്ളതാണെന്നും അത് അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.