എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് അതിക്രമം ആശുപത്രിക്കുനേരെ: ആംബുലന്‍സ് തല്ലിത്തകര്‍ക്കുന്ന വീഡിയോ പുറത്ത്
എഡിറ്റര്‍
Sunday 14th May 2017 2:57pm

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ജയരാജന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആശുപത്രിയിലെത്തിയ ആംബുലന്‍സ് അക്രമികള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആംബുലന്‍സിന് അരികിലേക്കെത്തിയ അക്രമികള്‍ ഡോര്‍ പിടിച്ച് തര്‍ക്കാന്‍ ശ്രമിക്കുകയും ആംബുലന്‍സിനുള്ളില്‍ കയറി കേടുപാടുകള്‍ വരുത്തുന്നുമാണ് ദൃശ്യത്തിലുള്ളത്.

പയ്യന്നൂര്‍ സഹകരണാശുപത്രിയുടെ ആംബുലന്‍സിനു നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിന്റെ ചില്ലുകളും തകര്‍ന്നു. ആംബുലന്‍സിനു പുറമേ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിനുനേരെയും കല്ലേറും ആക്രമണവുമുണ്ടായി.


Must Read: കോടിയേരിയെ ദല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ല: ഭീഷണിയുമായി ദല്‍ഹി യുവമോര്‍ച്ചാ നേതാവ്


കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കല്‍ കോളജിനുനേരെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.

പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനു പിന്നാലെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് അക്രമം അരങ്ങേറിയത്.

Advertisement