കണ്ണൂര്‍: മാറാട് കലാപത്തിലെ മുസ്ലിംലീഗിന്റെ പങ്കിനെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണമെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി. ജയരാജന്‍.

കണ്ണൂരില്‍ ലീഗിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കെ.എം ഷാജി എം.എല്‍.എ ആണ്. താന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നെന്ന് വരുത്തിത്തീര്‍ത്ത് പാര്‍ട്ടിയില്‍ വിലപേശി ആവശ്യങ്ങള്‍ നേടിയെടുക്കുന്നയാളാണ് ഷാജി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാജി പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് തേടിയ കാര്യം അതിന്റെ നേതാക്കള്‍ തന്നെ വെളിപെടുത്തിയതാണെന്ന് പി. ജയരാജന്‍ ആരോപിച്ചു.

Subscribe Us:

കെ.എം ഷാജിയില്‍ നിന്നു രാഷ്ട്രീയ പക്വത പഠിക്കേണ്ട ഗതികേട് സി.പി.ഐ.എമ്മിനില്ല. പോലീസില്‍ കഴിവുകെട്ടവരുണ്ടെങ്കില്‍ ലീഗ് നേതൃത്വം അതു പറയേണ്ടത് ഉമ്മന്‍ ചാണ്ടിയോടാണ്, അല്ലാതെ വാര്‍ത്താസമ്മേളനത്തിലല്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

1999ല്‍ തനിക്കെതിരെ ഉണ്ടായ ആര്‍.എസ്.എസ് ആക്രമണത്തിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ തളിപ്പറമ്പില്‍ വെച്ചുണ്ടായ അക്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English