ന്യൂഡല്‍ഹി: സി.വി.മി നിയമനം സംബന്ധിച്ച റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ പി.ജെ തോമസ് സുപ്രീം കോടതിയെ സമീപിച്ചു. തന്നെ അഴിമതിക്കാരനായി ചിത്രീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയാണ് അദ്ദേഹം കോടതിയിലെത്തിയിരിക്കുന്നത്.

തന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് പി.ജെ തോമസിന്റെ ആവശ്യം.

തോമസിന്റെ നിയമനം നേരത്തെ സുപ്രീംകോടതി അസാധുവാക്കിയിരുന്നു