തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ് അഭിപ്രായപ്പെട്ടു. 13 ാം നിയമസഭയുടെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ തമിഴ്‌നാടിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജപ്പാന്‍ കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കരാര്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് ജോസഫ് പറഞ്ഞു.