എഴുത്തുകാരന്‍ ഇരകളുടെ ഭാഗത്തായിരിക്കണം

പി.ഗീത

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക എഴുത്തുകാര്‍ പ്രതികരിക്കുന്നില്ല എന്നൊരു ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ടി.പി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതത്തെ ന്യായീകരിച്ചുകൊണ്ട് കവിയും എഴുത്തുകാരനുമായ പ്രഭാവര്‍മ്മ നിരന്തരം, ദേശാഭിമാനിയില്‍ എഴുതിക്കൊണ്ടിരുന്നു കിളിയെ അമ്പെയ്യുന്ന കാട്ടാളനോട് അരുതെന്നു പറഞ്ഞ കപികുലത്തെ കുത്തിമറിച്ചിട്ടുകൊണ്ടാണ് നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ എഴുത്തുകളത്രയും ഉണ്ടായത്. ഈ സന്ദര്‍ഭത്തില്‍ അതിനോടുള്ള പ്രതികരണമെന്ന രീതിയില്‍ സമകാലിക മലയാളവാരികയുടെ സമീപനം തികച്ചും സ്വഭാവികവും ന്യായയുക്തവുമാണ്. കനിവിന്റെ കണ്ണുനീര്‍ കലരാത്ത കവിതകള്‍ കപടമാണ്’ എന്നു പാടിയത് വൈലോപ്പിള്ളിയാണ്. അത്തരം ഒരു കാപട്യത്തോട് മലയാളം വാരികയുടെ ജൈവികമായ പ്രതികരണമായിരുന്നു ഇതെന്ന് ഞാന്‍ കരുതുന്നു. എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ്, ഊണിലും ഉറക്കത്തിലും തൂണിലും തുരുമ്പിലും ഈ നേതാക്കള്‍ ടി.പി ചന്ദ്രശേഖരനെ ഭയപ്പെടുന്നു.

 

 

പി.വി ഷാജികുമാര്‍

എഴുത്തുകാരന്‍ ഇരകളുടെ ഭാഗത്തായിരിക്കണം. പ്രതികരിക്കുന്നില്ലെങ്കിലും മിണ്ടാതിരുന്നാല്‍ മതി.

 

എന്‍. പ്രഭാകരന്‍
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള എം.എ ബേബിയുടെ പ്രസ്താവന ജനങ്ങളെ നോക്കി കൊഞ്ഞനംകുത്തലാണ്. സ്വന്തമായി ഒരു രാഷ്ട്രീയ അഭിപ്രായമുണ്ടായി എന്നതുകൊണ്ട് മാത്രം ഒരു മനുഷ്യനെ വെട്ടിക്കൊന്ന സംഭവത്തെപ്പറ്റി രണ്ടാഴ്ചയില്‍ അധികം മൗനംപാലിച്ച ആളാണ് ബേബി.

രാഷ്ട്രീയ കൊലപാതകം ന്യായീകരിച്ച ഒരാളുടെ ഇടപെടലനോടുള്ള പ്രതികരണമാണിത്; ബി.ആര്‍.പി ഭാസ്‌കരന്‍

കവികള്‍ ഫാസിസത്തെ പ്രകീര്‍ത്തിക്കുമ്പോള്‍; ഉമേഷ്ബാബു കെസി

മലയാളം വാരികയുടെത് മാധ്യമഭീകരത; കെ.ഇ.എന്‍

എഴുത്തുകാരന്‍ ഇരകളുടെ ഭാഗത്തായിരിക്കണം;പി. ഗീത, പി.വി ഷാജികുമാര്‍, എന്‍. പ്രഭാകരന്‍

ജയചന്ദ്രന്‍ നായര്‍ ഒരു മൂന്നാംകിട പത്രപ്രവര്‍ത്തകന്‍;ഭാസുരേന്ദ്രബാബു

മനുഷ്യഹത്യയ്‌ക്കെതിരെ നിലപാടെടുക്കുകയെന്നത് ഒരെഴുത്തുകാരന്റെ കര്‍ത്തവ്യമാണ്;സന്തോഷ് എച്ചിക്കാനം