തൃശൂര്‍: മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയ സംഭവത്തില്‍ ഗീത ഗോപി എം.എല്‍.എയെ സി.പി.ഐ തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് താക്കീത് ചെയ്തു. ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്‌സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജില്ല എക്‌സിക്യൂട്ടീവിന്റെ നടപടി.

Subscribe Us:

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നടന്ന വിവാഹത്തിനെതിരെ സി.പി.ഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ഗീത ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. വിഷയത്തില്‍ ഗീതയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.


Also Read: മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധ്യതയ്ക്ക് വിധേയരാക്കണമെന്ന് ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂര്‍


പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

തുടര്‍ന്ന്, സി.പി.ഐയുടെ തൃശൂര്‍ എം.പിയായ സി.എന്‍ ജയദേവന്‍ ഗീതയെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞെന്നും ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമല്ലെന്നുമായിരുന്നു ജയദേവന്റെ പ്രതികരണം.