എഡിറ്റര്‍
എഡിറ്റര്‍
പി.എഫ് പലിശനിരക്ക് ഉയര്‍ത്തും: കേന്ദ്ര തൊഴില്‍ വകുപ്പ്
എഡിറ്റര്‍
Monday 13th January 2014 12:39pm

oscar-fernandus

ന്യൂദല്‍ഹി: പി.എഫ് പലിശനിരക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് അറിയിച്ചു.

പി.എഫ് പലിശ നിരക്ക് 8.75 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസാണ് അറിയിച്ചത്.

നിലവില്‍ പലിശ നിരക്ക് 8.5 ആണ്. എന്നാല്‍ 2013-14 വര്‍ഷത്തില്‍ ഇത് 8.75 ആക്കി ഉയര്‍ത്താനാണ് തീരുമാനമായിരിക്കുന്നത്.

ദല്‍ഹിയില്‍ ചേര്‍ന്ന പി.എഫ് ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിനു കൈമാറാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Advertisement