എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ കീഴില്‍ മാധ്യമങ്ങള്‍ക്കും ഭയം ; സ്വന്തം അനുഭവം ഉദ്ധരിച്ച് ചിദംബരം
എഡിറ്റര്‍
Monday 13th February 2017 4:59pm

p
മുംബൈ: ബി.ജെ.പിയുടെ ഭരണത്തില്‍ ദലിതരും ന്യൂനപക്ഷവും മാത്രമല്ല മാധ്യമ രംഗവും ഭയപ്പാടോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി.ചിദംബരം. മുംബൈയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

ദലിതര്‍ ഭയന്ന് ജീവിക്കുന്നു. ന്യൂനപക്ഷവും വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാലകളും ഭയന്ന് ജീവിക്കുന്നു. മാധ്യമങ്ങളും ഇന്ന് ഭയത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചിദംബരം പറയുന്നു.


Also Read: തടികുറയ്ക്കാന്‍ മോഹന്‍ലാല്‍; ആയുര്‍വേദ ചികിത്സ ആരംഭിച്ചു


രാജ്യസഭാംഗം കൂടിയായ ചിദംബരം മാധ്യമങ്ങള്‍ക്ക് നേരേയും ആഞ്ഞടിച്ചു. മിക്ക ചാനലുകളുമിന്ന് ചിയര്‍ ലീഡര്‍മാരായി മാറിയെന്നും പത്രങ്ങള്‍ നിശബ്ദരായെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികളുടെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ ചാനലുകള്‍ പിശുക്ക് കാണിക്കുകയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദേശീയ ചാനലുകളെ അപേക്ഷിച്ച് മഹാരാഷ്ട്രയിലെ പ്രാദേശിക ചാനലുകള്‍ കുറേക്കൂടി സ്വതന്ത്രരാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മേല്‍ പ്രത്യക്ഷമായും പരോക്ഷമായും സമ്മര്‍ദ്ദമുണ്ടാകാറുണ്ട്. ഒരിക്കല്‍ താനുമായി ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ അഭിമുഖം അവസാന നിമിഷം ടെലികാസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും എന്തുകൊണ്ടാണ് അത് ടെലിക്കാസ്റ്റ് ചെയ്യാതിരുന്നതെന്ന് അറിയില്ലെന്നും ചിദംബരം പറഞ്ഞു.

വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടാകും. സര്‍ക്കാര്‍ നിങ്ങളെ വീക്ഷിക്കുന്നുണ്ടാകും. പക്ഷെ മാധ്യമങ്ങള്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കണമെന്നും ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ മനസ്സ് തുറക്കണമെന്ന് പറയുന്ന മാധ്യമങ്ങള്‍ വേണം ആദ്യ മനസ്സ് തുറക്കാനെന്നും ചിദംബരം പറഞ്ഞു.

Advertisement