ന്യൂദല്‍ഹി: ലോട്ടറി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ വിലകുറഞ്ഞതാണെന്നും അവ വിശ്വസിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. താനും ഭാര്യയും ലോട്ടറി മാഫിയയ്ക്കുവേണ്ടി നിലകൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിദംബരവും ഭാര്യയും ലോട്ടറി മാഫിയയ്ക്കുവേണ്ടി ഹാജരായെന്ന മുഖ്യമന്ത്രി ആരോപണമുന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അയച്ച രണ്ടു കത്തിനും താന്‍തന്നെയാണ് മറുപടി അയച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേരള സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ചിദംബരം പറഞ്ഞു.