ചെന്നൈ: ദലിത് വിഭാഗത്തിന്റെ ശക്തമായ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് മുന്നേറാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വ്യക്തമാക്കി. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്ഭരണം വരണമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു.

ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും ദലിതരാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ രാജ്യം സ്വാതന്ത്ര്യം നേടിയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എപ്പോഴെല്ലാം ദലിത് നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുനിന്നോ അപ്പോഴെല്ലാം അവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതില്‍ ദലിതര്‍ക്കുള്ള പങ്ക് വലുതാണെന്നും ചിദംബരം പറഞ്ഞു. ദലിതരുടെ സമഗ്രവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 200 കോടിരൂപയിലധികം നീക്കിവച്ചിട്ടുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.