കൊച്ചി: പോലീസ് മുസ്‌ലിം വിരുദ്ധമാണെന്ന ഒരുവിഭാഗം ആളുകളുടെ ധാരണ ശരിയല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. സേനയെ കൂടുതല്‍ കരുത്തുറ്റതാക്കണമെന്നും ജനമൈത്രി പോലീസിംഗ് മാതൃകാപരമാണെന്നും കമ്മ്യൂണിറ്റി പോലീസിംഗിനെക്കുറിച്ചുള്ള ആഗോളസമ്മേളനത്തില്‍ ചിദംബരം വ്യക്തമാക്കി.

വിവിധ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് എതിരാണ് പോലീസ് എന്നത് വാസ്തവിരുദ്ധമാണ്. കേരളത്തിലെ കമ്മ്യൂണിറ്റി പോലീസ് പദ്ധതി മാതൃകയാണെന്നും ചിദംബരം പറഞ്ഞു. 40 ലധികം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.