Categories

കേരളത്തിനെതിരെ ചിദംബരം; വ്യാപക പ്രതിഷേധം

chidambaramചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് ചിദംബരം ചെന്നൈയില്‍ പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍, കൂടങ്കുളം വിഷയങ്ങളില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ അണക്കെട്ട് വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടികളുടെ ആശങ്ക അവസാനിക്കുമെന്നും ചിദംബരം പറഞ്ഞു.

‘ഫെബ്രുവരി ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തനിക്ക് ലഭിച്ച നിയമോപദേശമനുസരിച്ച് സുപ്രീം കോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന് ഉറപ്പിക്കാം. പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തില്‍ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ വലിയ വിഷയമായിരിക്കുന്നത്. പിറവം തിരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടന്നാല്‍ ഈ ബഹളം അവസാനിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിന്റെതാണ്. അതിനാല്‍ നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം. അതുവരെ എല്ലാവരും സംയമനം പാലിക്കണം’- ചിദംബരം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രഷിപ്പിങ് മന്ത്രി ജി.കെ വാസന്‍ പറഞ്ഞു.

അതേസമയം ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ്,യു.ഡി.എഫ് നേതൃത്വം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ചിദംബരത്തിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളുന്നതായി എം.ഐ ഷാനവാസ് എം.പി വ്യക്തമാക്കി. ചിദംബരം സാമാന്യ ബുദ്ധി കാണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പ്രാദേശിക നേതാവായി ചുരുങ്ങിയെന്നും ഷാനവാസ് പറഞ്ഞു. ചിദംബരത്തിന്റെ സമനില തെറ്റിയതായി മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. ചിദംബരം കോടതിയെ സ്വാധാനിക്കാന്‍ ശ്രമിക്കുകയാണെന്നും ജോസഫ് പറഞ്ഞു.

ചിദംബരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കോടതി വിധിയെ സ്വാധീനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ചിദംബരത്തിനെതിരെ നിയമനടപടിയെടുക്കണമെന്നും സ്ഥാനത്തിരിക്കാനുള്ള യോഗ്യത അദ്ദേഹം നഷ്ടപ്പെടുത്തിയെന്നും സുധീരന്‍ പറഞ്ഞു.

Malayalam news

Kerala news in English

3 Responses to “കേരളത്തിനെതിരെ ചിദംബരം; വ്യാപക പ്രതിഷേധം”

  1. VInod

    അല്ലയോ ശ്രീ ഏ കെ ആന്റണി കണ്ടു പഠിക്കടോ കേന്ദ്രത്തിലെ തമിഴ്‌മന്ത്രിയെ!!!!

  2. MANJU MANOJ.

    തമിഴന്‍ ഏതു പദവി വഹിച്ചാലും തമിഴന്‍ തമിഴന്‍ തന്നെ…….

    കേരളത്തില്‍ നിന്നുള്ള കേന്ര്ട മന്ത്രിമാര്‍ എന്തിനാണ് ഈ മന്ത്രിക്കസേരയില്‍ കടിച്ചു തൂങ്ങി കിടക്കുന്നത്,…….

    ഇതിലും നല്ലത് സോണിയയുടെയും,സിങ്ങിന്റെയും വീട്ടില്‍ അടുക്കള പണിക്കാരായി നില്‍ക്കുന്നതല്ലേ നല്ലത്?????

    മലയാളികളുടെ വിലകളയനായി ജീവിക്കുന്ന മന്ത്രിമാര്‍……

    നിങ്ങല്ല്ക്കൊക്കെ ജയ് വിളിക്കുന്ന മണ്ടന്മാരെ ചാണക വെള്ളത്തില്‍ കുളിപ്പിക്കണം…..

  3. Benny Joseph

    ചിദംബരം പറഞ്ഞത് കോണ്ഗ്രസ്സിന്റെ കാര്യം തന്നെയാണ്. പിറവത്ത് തോറ്റു കഴിഞ്ഞു പറഞ്ഞു നില്‍ക്കാന്‍ ഒരു കാരണം വേണം. അത്രേയുള്ളൂ കൊണ്ഗ്രസ്സിനു മുല്ലപ്പെരിയാരിലുള്ള താല്‍പ്പര്യം,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.