എഡിറ്റര്‍
എഡിറ്റര്‍
പി.സി തോമസിന്റെ എം.പിമാര്‍ക്ക് കോടികള്‍ കിട്ടി: പപ്പു യാദവിന്റെ ആത്മകഥ
എഡിറ്റര്‍
Thursday 28th November 2013 9:50am

pappu

ന്യൂദല്‍ഹി: പി.സി തോമസ് നയിച്ച ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എം.പി മാരെ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി വിലയ്ക്ക് വാങ്ങിയെന്ന് വെളിപ്പെടുത്തല്‍.

ഐ.എഫ്.ഡി.പി ഉണ്ടാക്കുന്നതിന് പി.സി തോമസിനൊപ്പം നിന്ന ബീഹാറുകാരനായ മുന്‍ എം.പി രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവിന്റെ ആത്മകഥയിലാണ് വിവാദപരമായ വെളിപ്പെടുത്തല്‍.

കഷ്ടകാലത്തെ സഞ്ചാരി എന്നര്‍ത്ഥം വരുന്ന ഹിന്ദിയിലെഴുതിയ ആത്മകഥയിലാണ് ക്രിമിനല്‍ കേസില്‍ ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞിട്ടുള്ള പപ്പു യാദവിന്റെ 12 വര്‍ഷത്തിനു ശേഷമുള്ള തുറന്നുപറച്ചില്‍.

കെ.എം മാണിയുമായി തെറ്റിപ്പിരിഞ്ഞ് കേരള കോണ്‍ഗ്രസ് വിട്ട പി.സി തോമസ് ദേശീയ പാര്‍ട്ടി ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് പപ്പു യാദവ് അടക്കമുള്ള ചില എം.പി മാരുമായുള്ള ബന്ധങ്ങളും ഐ.എഫ്.ഡി.പി എന്ന പാര്‍ട്ടിയുമായി വളര്‍ന്നത്.

2001 ല്‍ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ കരുനീക്കപ്രകാരം എന്‍.ഡി.എ യില്‍ ചേരാന്‍ മൂന്ന് എം.പി മാര്‍ക്ക് പണവും കാറും കൊടുത്തുവെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

പി.സി തോമസിന് സഹമന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ അന്‍വറുല്‍ ഹഖിന് ഒരു കോടിയും ആക്‌സന്റ് കാറും നാഗമണിക്ക് ഒരു കോടിയും ഉടന്‍ സഹമന്ത്രിയാക്കാമെന്ന വാഗ്ദാനവും സുഖ്‌ദേവ് പാസ്വാന് പണവും നല്‍കിയെന്നും മറ്റാരും പണം വാങ്ങിയില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

2008 ല്‍ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ സമയത്ത് കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണയഭ്യര്‍ത്ഥിച്ചിരുന്നുവെന്നും എം.പിമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും താനും അന്ന് എം.പി യായിരുന്ന ഭാര്യ രഞ്ജിത് രഞ്ജനെയും പലവട്ടം സമീപിച്ചിരുന്നുവെന്നും യാദവ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

Advertisement