Categories

പി സി തോമ­സ്, എന്‍ സി പി­ വി­ഭാ­ഗങ്ങള്‍ ഇനി ഇ­ട­തു­മു­ന്ന­ണി­യു­ടെ ഭാഗം

തി­രു­വ­ന­ന്ത­പു­രം: പി സി തോമ­സ് വി­ഭാഗ­ത്തെയും എന്‍ സി പി യെയും ഇ­ട­തു­മു­ന്ന­ണി­യില്‍ ഉള്‍­പ്പെ­ടു­ത്താന്‍ എ കെ ജി സെന്റ­റില്‍ ന­ടന്ന യോ­ഗം തീ­രു­മാ­നിച്ചു. എ കെ ജി സെന്റ­റില്‍ ന­ട­ക്കു­ന്ന ഇ­ട­തു­മു­ന്ന­ണി യോ­ഗ­ത്തി­ലേ­ക്ക് പി സി തോമ­സ് വി­ഭാഗ­ത്തെ ക്ഷ­ണി­ച്ചി­രുന്നു. ഇ­തേ­ത്തു­ടര്‍­ന്ന് പി സി തോ­മസ്, ജോര്‍­ജ് സെ­ബാ­സ്­റ്റിയന്‍, സ്­ക­റി­യാ തോമ­സ് എ­ന്നി­വര്‍ എ കെ ജി സെന്റ­റി­ലെ­ത്തി­. കോണ്‍­ഗ്ര­സ്സ് എ­സി­ന്റെ ശ­ക്തമാ­യ വി­യോ­ജി­പ്പ് അ­വ­ഗ­ണി­ച്ചാ­ണ് എന്‍ സി പി യെ മു­ന്ന­ണി­യി­ലെ­ടു­ക്കാന്‍ തീ­രു­മാ­നി­ച്ചത്.

സി പി ഐ, ആര്‍ എ­സ് പി എ­ന്നീ ക­ക്ഷി­ക­ളാ­യി­രു­ന്നു തോമ­സ് വി­ഭാഗ­ത്തെ മു­ന്ന­ണി­യി­ലെ­ടു­ക്കു­ന്ന­തി­ന് തട­സം നി­ന്നി­രു­ന്നത്. എ­ന്നാല്‍ ക­ഴി­ഞ്ഞ സി പി ഐ യോ­ഗ­ത്തില്‍ പി സി തോ­മ­സി­നെ ഇ­ടു­തു­മു­ന്ന­ണി­യി­ലെ­ടു­ക്കാ­മെ­ന്ന് നിര്‍­ദ്ദേ­ശി­ച്ചി­രുന്നു. എ­ന്നാല്‍ പി സി തോ­മ­സി­നെയും ഐ എന്‍ എല്ലി­നെയും എന്‍ സി പി­യെയും ഇ­ട­തു­മു­ന്ന­ണി­യി­ലെ­ടു­ക്ക­രു­തെ­ന്ന് ആര്‍ എ­സ് പിയും ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.