എഡിറ്റര്‍
എഡിറ്റര്‍
ക്വട്ടേഷന്‍ സംഘവുമായി ബന്ധമില്ലെന്ന് സി.പി.ഐ.എം പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല: പി.സി ജോര്‍ജ്
എഡിറ്റര്‍
Tuesday 28th January 2014 12:56pm

p.c-george.

തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘവുമായി ബന്ധമില്ലെന്ന് സി.പി.ഐ.എം പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. ഇതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞാല്‍ ശരിയല്ല. പാര്‍ട്ടി പൊതുസമൂഹത്തോട് ക്ഷമ ചോദിക്കണമെന്നും ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കേസില്‍ കെ.സി രാമചന്ദ്രനും കുഞ്ഞനന്ദനും അടക്കമുള്ള ആദ്യ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ലംബു പ്രദീപന് മൂന്ന് വര്‍ഷം തടവ് വിധിച്ചു.

എം.സി. അനൂപ്,കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.

സി.പി.ഐ.എം നേതാക്കളായ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കുന്നുമ്മക്കര ജയസുര വീട്ടില്‍, കെ.സി.രാമചന്ദ്രന്‍, കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി  ട്രൗസര്‍ മനോജ്,  മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

കേസിന്റെ വിചാരണ നടത്തിയ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടിയാണ് രാവിലെ 11.15 ന് ശിക്ഷ പ്രഖ്യാപിച്ചത്‌

Advertisement