എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എമാരെ അധിക്ഷേപിച്ച സംഭവം: പി.സി ജോര്‍ജ്ജ് സഭയില്‍ മാപ്പ് പറഞ്ഞു
എഡിറ്റര്‍
Friday 8th February 2013 11:21am

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ഒരു ചടങ്ങില്‍ പ്രതിപക്ഷ എം.എല്‍.എമാരെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് സഭയില്‍ മാപ്പ് പറഞ്ഞു.

Ads By Google

തന്റെ പരാമര്‍ശം തെറ്റായിപ്പോയെന്നും അതില്‍ മാപ്പ് പറയുന്നുവെന്നും ജോര്‍ജ്ജ് സഭയില്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ഒരു ചടങ്ങില്‍ പ്രതിപക്ഷ എം.എല്‍.എമാരെ തെണ്ടികള്‍ എന്ന് വിളിച്ചായിരുന്നു ജോര്‍ജ്ജ് ആക്ഷേപിച്ചത്.

വിഷയത്തില്‍ ഇന്നലെ വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ഇതിനു പിന്നാലെ ഇന്ന് സബ്മിഷനായി പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയില്‍ ഉന്നയിച്ചു. പി.സി ജോര്‍ജിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നും അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കുകയോ അദ്ദേഹം മാപ്പുപറയുകയോ വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതിന് ശേഷമായിരുന്നു പി.സി ജോര്‍ജ്ജ് മാപ്പ് പറഞ്ഞത്. വിഷയത്തില്‍ ജോര്‍ജ്ജ് മാപ്പ് പറഞ്ഞെങ്കിലും അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

Advertisement