എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ പിടികൂടാനുണ്ട്: പി.സി ജോര്‍ജ്
എഡിറ്റര്‍
Saturday 22nd June 2013 4:01pm

p.c-george.

കൊച്ചി:  സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.

സോളാര്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ വമ്പന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

Ads By Google

സോളാര്‍ പാനല്‍ കേസില്‍ തനിക്ക് അറിയാവുന്ന രഹസ്യങ്ങള്‍ അന്വേഷണ സംഘത്തിന് എഴുതി നല്‍കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫംഗങ്ങളായ ജോപ്പനേയും, സലിം രാജിനേയും ജോര്‍ജ് രൂക്ഷമായി വിമര്‍ശിച്ചു.  ജോപ്പന്‍ സരിതയുടെ അടിമയാണ്. സരിതക്ക് എന്തു പാപവും ചെയ്യാന്‍ ജോപ്പന്‍ ഒരുക്കമാണെന്നും ജോര്‍ജ് പറഞ്ഞു.

സലിം രാജ് ശരിയല്ലെന്ന് താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.  സരിതയുടെ ഡ്രൈവറെ സലീം രാജ് തെറി പറഞ്ഞതിന് താന്‍ സാക്ഷിയാണെന്നും ജോര്‍ജ് അറിയിച്ചു.

പ്രതിപക്ഷത്തുള്ള എം.എല്‍.എമാര്‍ക്കും സോളാര്‍ കേസില്‍ സരിതാ നായരുമായി ബന്ധമുണ്ടെന്ന ആരോപണം പി.സി ജോര്‍ജ് സമ്മതിച്ചു. ഗണേഷ് കുമാറിനെ അമിതമായി പിന്തുണക്കുന്ന ഭരണ പ്രതിപക്ഷ അംഗങ്ങളെ സംശയമുണ്ട്.

സരിതാ നായരെ എം.എല്‍.എ ഹോസ്റ്റലില്‍ കണ്ടെന്ന കാര്യത്തെ കുറിച്ച് പറയേണ്ട സ്ഥലത്ത് പറയുമെന്നും ജോര്‍ജ് വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ വിവാദ പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ പി.സി ജോര്‍ജിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി ജോര്‍ജ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

Advertisement