Categories

ബൈക്ക് അപകടത്തില്‍ പി.സി.ജോര്‍ജിന്റെ സഹോദര പുത്രന്‍ മരിച്ചു

accident1

കോട്ടയം: ഭരണങ്ങാനം മേരിഗിരിയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ സഹോദര പുത്രന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.

പ്ലാശനാല്‍ സ്വദേശി ആഷ്‌ലി ഡേവിസ് ചാര്‍ലി (17), അരുണ്‍ ജോസ് (17 ) എന്നിവരാണ് മരിച്ചത്. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ സഹോദരപുത്രനാണ് ആഷ്‌ലി.

കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം കാണാന്‍ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

മുന്‍പില്‍ പോകുകയായിരുന്ന ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടൂറിസ്റ്റ് ബസുമായി ബൈക്ക് കൂട്ടിയിടിച്ചത്. രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം.

Tagged with: