pc-georgeതിരുവനന്തപുരം: ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹര്‍ജി നല്‍കി. പി.സി ജോര്‍ജ്ജ് എം.എല്‍.എയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വി.എസ് അച്യുതാനന്ദനും കല്ലട സുകുമാരന്റെ മകനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന മോഹന്‍ സുകുമാരനെയും എതിര്‍കക്ഷികളാക്കിയാണ്  ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയത് നിയമവിരുദ്ധമാണെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.

Subscribe Us:

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ നടന്നത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡേറ്റാ സെന്റര്‍ സ്വകാര്യ കുത്തകയ്ക്കു നല്‍കുന്നത് അപകടകരമാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും പൊലീസ് ഇന്റലിജന്‍സ് വിഭാഗം നേരിട്ട് അറിയിച്ചിട്ടും അത് അവഗണിച്ചാണ് കൈമാറ്റം നടത്തിയത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ല്‍ ആരംഭിച്ചതാണ് ഡേറ്റാ സെന്റര്‍. തിരുവനന്തപുരത്ത കോ ബാങ്ക് ടവറില്‍ 5000 ചതുരശ്രഅടിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സെന്റര്‍ തുടങ്ങിയത്. പൊതുമേഖലാ ഉടമസ്ഥതയില്‍ തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ഡേറ്റാ സെന്ററാണിത്.

ദേശീയശ്രദ്ധ ആകര്‍ഷിച്ച സെന്ററിന്റെ നടത്തിപ്പ് ചുമതല മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു നല്‍കിയിരുന്നത്. ഈ കാലാവധി കഴിഞ്ഞപ്പോള്‍, പിന്നീട് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ഡേറ്റാ സെന്റര്‍ നിഗൂഢമായി റിലയന്‍സിന് കൈമാറുകയായിരുന്നു.

Malayalam News

Kerala News In English