എഡിറ്റര്‍
എഡിറ്റര്‍
കുര്യനെ മാത്രം എങ്ങനെ തിരിച്ചറിഞ്ഞു; പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ചീഫ് വിപ്പ്
എഡിറ്റര്‍
Friday 1st February 2013 12:44pm

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്. എത്രപേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിക്ക് അറിയില്ല. പിന്നെങ്ങിനെയാണ് കുര്യനെ മാത്രം തിരിച്ചറിയുക, കുര്യന്‍ പാവമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Ads By Google

പി.ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്നും കുര്യനെതിരെയുള്ള വാദത്തില്‍ ഉറച്ച് നില്‍ക്കുന്നതായുമുളള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

മാതൃഭൂമിയില്‍ വന്ന പി.ജെ കുര്യന്റെ ചിത്രം കണ്ടാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. തന്നെ പീഡിപ്പിച്ചവരില്‍ കുര്യനുമുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞതായി അമ്മയും വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും അധികം തന്നെ പീഡിപ്പിച്ചത് കുര്യനാണെന്ന് മകള്‍ തന്നോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് കുര്യന്റെ ചിത്രം മകളെ കാണിച്ചിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

കുര്യന്റെ ചിത്രം ഇപ്പോള്‍ കണ്ടാലും മകള്‍ ഇപ്പോഴും ഭയപ്പെടാറുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കുര്യനെ ടി.വിയില്‍ കണ്ടാല്‍ മകള്‍ ടി.വി ഓഫ് ചെയ്ത് പോകും. 1996 മാര്‍ച്ച് 18ന് മാതൃഭൂമി പത്രത്തില്‍ വന്ന ഫോട്ടോ കണ്ടാണ് മകള്‍ കുര്യനെ തിരിച്ചറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

Advertisement