എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കണം: പി.സി ജോര്‍ജ്
എഡിറ്റര്‍
Wednesday 22nd January 2014 1:52pm

p.c-george.

തിരുവനന്തപുരം: ടി.പി വധക്കേകസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പി.സി ജോര്‍ജ് കത്തയച്ചു.

വിധി ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.കെ രമ നേരത്തേ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയാല്‍ കോടതിയെ സമീപിക്കുമെന്നും രമ വ്യക്തമാക്കിയിരുന്നു.

നേരത്തെ ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിരുന്നു.

ടി.പി വധക്കസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് സാധ്യതകള്‍ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

24 പ്രതികളെ വെറുതെ വിട്ടതില്‍ വിധിന്യായം പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ എടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.

Advertisement