എഡിറ്റര്‍
എഡിറ്റര്‍
വിഎസിനെ പൊട്ടക്കിണറ്റിലെ തവളയോടുപമിച്ച് പി.സി ജോര്‍ജ്
എഡിറ്റര്‍
Saturday 29th March 2014 8:22pm

p.c-george.

കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പൊട്ടക്കിണറ്റിലെ തവളയോടുപമിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്.

പൊട്ടക്കിണറ്റില്‍ അകപ്പെട്ട തവളയുടെ വിലാപം പോലെയാണ് വിഎസിന്റെ വാക്കുകളെ ജനം ഇപ്പോള്‍ കാണുന്നതെന്നാണ് ജോര്‍ജ് പറഞ്ഞിരിക്കുന്നത്. ആശ്രയിക്കുന്നവരുടെ കുലം മുടിക്കുന്ന നവീന ശകുനിയാണ് വി എസ് എന്നും ജോര്‍ജ് പറഞ്ഞു.

കാലഹരണപ്പെട്ട മുങ്ങിക്കപ്പല്‍ പോലെയാണ് ഇപ്പോള്‍ വിഎസ്. വാക്കുകളിലും ദര്‍ശനത്തിലും വദനത്തിലും അധികാരക്കൊതിയും ലാഭചിന്തയും നിലപാട് മാറ്റങ്ങളും ചേര്‍ന്നുള്ള മനുഷ്യരൂപമാണിപ്പോള്‍ വിഎസ് എന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനപാര്‍ട്ടിയെന്ന പദവി പോലും നഷ്ടപ്പെടുന്ന അവസ്ഥയുള്ള ഒരു പാര്‍ട്ടിക്ക് വേണ്ടി നടത്തുന്ന വിഎസിന്റെ പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛത്തോടെയാണ് കാണുന്നത്. കേരളത്തില്‍ ഇപ്പോഴുള്ള യുഡിഎഫ് തരംഗത്തെ തടഞ്ഞുനിര്‍ത്താന്‍ വിഎസിന്റെ വാക്കുകള്‍ക്ക് കഴിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് പി.സി ജോര്‍ജ് എന്ന വിഎസിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement