എഡിറ്റര്‍
എഡിറ്റര്‍
ദളിതര്‍ക്കുവേണ്ടത് അധികാരമാണ്, സംവരണമല്ല: പി.സി. ജോര്‍ജ്
എഡിറ്റര്‍
Saturday 16th February 2013 10:07am

 കോട്ടയം: ദളിത് വിഭാഗക്കാര്‍ക്ക് നല്‍കേണ്ടത് സംവരണമല്ല അധികാരമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ദളിത് വിഭാഗക്കാരുടെ ഉന്നമനത്തിനായി അവരെ അധികാരത്തില്‍ പങ്കാളികളാക്കണമെന്നും ജോര്‍ജ്ജ് പറഞ്ഞു.

Ads By Google

ദളിതര്‍ സംഘടിച്ചാല്‍ ഒന്നും നടക്കില്ലെന്ന് കരുതുന്ന ചിലര്‍ ഉണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല.  ദളിതര്‍ സംഘടിച്ചാല്‍ നഷ്ടം സംഭവിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ്.

കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ഇന്നത്തെ ദളിതരും സൗന്ദര്യവീക്ഷണവും എന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ നേരിടാനുള്ള ധൈര്യം ദളിത് സമൂഹം കാണിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്നന വരാന്‍ സാധിക്കുകയുള്ളൂ.

അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ ദളിത് സമൂഹം ശ്രമിക്കണമെന്നും അതിനായിരിക്കണം അവര്‍ ഇനി പ്രാമുഖ്യം നല്‍കേണ്ടതെന്നും  പി.സി. ജോര്‍ജ് പറഞ്ഞു.

വിവിധ ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ ഡിഎച്ച്ആര്‍എം സെന്‍ട്രല്‍ സെക്രട്ടേറിയറ്റംഗം സെലീന പ്രക്കാനം അധ്യക്ഷത വഹിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ് വിഷയാവതരണം നടത്തി. അഡ്വ. ജയശങ്കര്‍, അഡ്വ. ബോബന്‍ ടി. തെക്കേതില്‍, ഒ.കെ. പ്രഭാകരന്‍, പി.എം. രാജീവ്, കെ.പി. അപ്പച്ചന്‍, ലൂക്കോസ് കെ. നീലംപേരൂര്‍, സുനില്‍ സൈന്ധവമൊഴി, സജി കൊല്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement