എഡിറ്റര്‍
എഡിറ്റര്‍
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടണം: പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 4th January 2013 3:17pm

തിരുവനന്തപുരം:  യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ആഹ്വാനം. തിരുവനന്തപുരത്ത് വി.എസ.്ഡി.പി ഇന്നലെ സംഘടിപ്പിച്ച നാടാര്‍ പ്രതിനിധിസഭയിലാണ് പി.സി ജോര്‍ജ് പരസ്യമായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആഹ്വാനം നടത്തിയത്.

Ads By Google

നാടാര്‍ വിഭാഗത്തിന് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ വലിച്ച് താഴെയിടണം. ആറ് മാസത്തിനകം നീതി ലഭിച്ചില്ലെങ്കില്‍ നാടാര്‍മാര്‍ക്കൊപ്പം ഞാനുമുണ്ടാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാടാര്‍ സമുദായത്തിന് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഞാനൊരു മാര്‍ഗം പറഞ്ഞുതരാമെന്നും പറഞ്ഞാണ് പി.സി ജോര്‍ജ് സര്‍ക്കാരിനെ വലിച്ചുതാഴെയിടണമെന്ന ഉപദേശം നല്‍കിയത്.

ഉമ്മന്‍ചാണ്ടി നീതിമാനായ മുഖ്യമന്ത്രിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ചെയ്യുന്നത് ശരിയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്തെ നിയോജകമണ്ഡലങ്ങളില്‍ ആര് എം.എല്‍.എയാകണം എന്ന് തീരുമാനിക്കുന്ന സമുദായമാണ് നാടാര്‍ വിഭാഗമെന്നും താന്‍ യു.ഡി.എഫ് പ്രതിനിധിയായതിനാല്‍ നിങ്ങളെ സുഖിപ്പിക്കുന്നുവെന്ന് തെറ്റിദ്ധരിക്കേണ്ടെന്നുമുള്ള മുഖവുരയോടെയാണ് പി.സി ജോര്‍ജ് പറഞ്ഞ് തുടങ്ങിയത്.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ഒരു നാടാരെ പോലും തെരഞ്ഞെടുത്തില്ലെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.

Advertisement