എഡിറ്റര്‍
എഡിറ്റര്‍
ഹരിത എം.എല്‍.എമാരുടെ പ്രസ്താവനകള്‍ പ്രതിച്ഛായ മോശമാക്കി: പി.സി.ജോര്‍ജ്
എഡിറ്റര്‍
Thursday 8th November 2012 3:47pm

തിരുവനന്തപുരം: ഹരിത എം.എല്‍.എമാരുടെ പ്രസ്താനകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്.

Ads By Google

ഇവര്‍ ഹരിത എംഎല്‍എമാരല്ല രമ്യഹര്‍മ്യ എംഎല്‍എമാരാണ്. യഥാര്‍ത്ഥ ഹരിത എം.എല്‍.എമാര്‍ താനുള്‍പ്പെടെ മലയോരമേഖലയെ പ്രതിനിധീകരിക്കുന്നവരാണെന്നും പി സി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹരിത എം.എല്‍.എമാരെന്ന് പറയുന്നവരുടെ എവിടെയാണ് ഹരിതം പുരട്ടിയിരിക്കുന്നതെന്ന് പരിശോധിക്കണം. ഇവരുടെ പ്രസ്താവനകളും യു.ഡി.എഫിലെ തര്‍ക്കങ്ങളും മുന്നണിയുടെ പ്രതിച്ഛായയെ തകര്‍ത്തു.

യു.ഡി.എഫ് മന്ത്രിസഭ പുനസംഘടിപ്പിക്കണമെന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.പീതാംബരകുറിപ്പിന്റെ നിലപാടിനോട് കേരള കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Advertisement