എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയയില്‍ ട്വന്റി-20 കളിക്കുന്നതിന് പാക് താരങ്ങള്‍ക്ക് വിലക്ക്
എഡിറ്റര്‍
Friday 16th November 2012 8:50am

കറാച്ചി: ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി-20 ക്രിക്കറ്റില്‍ കളിക്കുന്നതില്‍നിന്ന് പാക് താരങ്ങളായ ഷാഹിദ് അഫ്രീദി, സയീദ് അജ്മല്‍, ഉമര്‍ അക്മല്‍ എന്നിവരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കി.

Ads By Google

അടുത്തമാസം ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ നടപടി.

ഡിസംബര്‍ 25 മുതല്‍ ജനുവരി ആറുവരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി പാക്കിസ്ഥാനിലെ ആഭ്യന്തര ട്വന്റി-20 മല്‍സരങ്ങളില്‍ പങ്കെടുക്കാനാണ് ക്രിക്കറ്റ് ബോര്‍ഡ് മൂന്ന് താരങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു ട്വന്റി 20 മല്‍സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെട്ടതാണ് ഇന്ത്യ-പാക്ക് പരമ്പര. 2007ന് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടെ നടക്കുന്ന ആദ്യ സമ്പൂര്‍ണ പരമ്പരയാണിത്.

ബിഗ് ബാഷ് ട്വന്റി-20യും അടുത്തമാസമാണ് ആരംഭിക്കുന്നത്. അഫ്രീദി സിഡ്‌നി തണ്ടറുമായും അജ്മല്‍ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സുമായും ഉമര്‍ സിഡ്‌നി സിക്‌സേഴ്‌സുമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Advertisement