എഡിറ്റര്‍
എഡിറ്റര്‍
‘ഓക്‌സ്‌ഫോര്‍ഡും ഞെട്ടി’; അര്‍ണാബ് ഗോസ്വാമിയുടെ ചാനലിനെതിരെ ശശി തരൂര്‍ ട്വീറ്റ് ചെയ്ത വാക്കിന്റെ അര്‍ത്ഥം തെരഞ്ഞത്തിയവരുടെ എണ്ണം ഞെട്ടിച്ചെന്ന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി
എഡിറ്റര്‍
Thursday 11th May 2017 11:57pm

ന്യൂദല്‍ഹി: ശശി തരൂരിനെതിരെ കൊട്ടിഘോഷിച്ച് അര്‍ണാബ് ഗോസ്വാമി കൊണ്ടുവന്ന ഓഡിയോ ടേപ്പുകള്‍ നനഞ്ഞ പടക്കമായതിന് പിന്നാലെ റിപ്പബ്ലിക്ക് ചാനലിനും അര്‍ണാബിനുമെതിരെയുള്ള തരൂരിന്റെ ട്വീറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്വീറ്റില്‍ അര്‍ണാബിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളേക്കാളുപരി, പൃഥ്വിരാജിനേക്കാള്‍ കടുകട്ടി ഇംഗ്ലീഷാണ് തരൂര്‍ ഉപയോഗിച്ചത് എന്ന കാര്യമാണ് ചര്‍ച്ചയായത്.


Also Read: ‘ഇത്രയും സാമുദായിക സന്തുലിതമായ ഭരണഘടനാ ബെഞ്ച് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല’; മുത്തലാഖ് കേസ് വാദം കേള്‍ക്കുന്ന ബെഞ്ച് രൂപീകരിച്ചത് ജഡ്ജിമാരുടെ സമുദായം പരിഗണിച്ചെന്ന് അഡ്വ. എ ജയശങ്കര്‍


തരൂരിന്റെ ട്വീറ്റിലെ ആദ്യ വാക്കുകളിലൊന്നായ ഫറാഗോ (Farrago) ആണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് ഓക്‌സ്‌ഫോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡിക്ഷ്ണറിയെ സമീപിച്ചവരുടെ എണ്ണം കണ്ട് ഓക്‌സ്‌ഫോര്‍ഡ് അധികൃതര്‍ തന്നെ ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍.

തരൂരിന്റെ ട്വീറ്റ്:

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നലെല്ലാമാണ് ഫറാഗോയുടെ അര്‍ത്ഥം.

ഫറാഗോയുടെ അര്‍ത്ഥം അന്വേഷിച്ച് ഓക്‌സ്‌ഫോര്‍ഡിലെത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസം വന്‍തോതില്‍ വര്‍ധിച്ചുവെന്നും തന്റെ ഒരു ട്വീറ്റില്‍ ശശി തരൂര്‍ ഈ വാക്ക് ഉപയോഗിച്ചതിന് ശേഷമാണ് ഇതുണ്ടായതെന്നുമാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ട്വീറ്റ് ചെയ്തത്.


Don’t Miss: ഒടുവില്‍ ആ കുസൃതിക്കുടുക്ക എത്തി, തന്നെ ‘ഫെയ്മസാക്കിയ’ കൃതേഷേട്ടനെ കാണാന്‍!


സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്നതെന്ന് അവകാശപ്പെടുന്ന ഫോണ്‍സംഭാഷണങ്ങളുമായാണ് ഇന്നലെ റിപ്പബ്ലിക് ടിവി രംഗത്തുവന്നത്.

സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ലീലഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്.എന്നാല്‍ റിപ്പബ്ലിക് ടി.വി പുറത്ത് വിട്ട ഫോണ്‍സംഭാഷണങ്ങളില്‍ ശശിതരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ട്വീറ്റ്:

Advertisement