ഹൈദരാബാദ്: അയോധ്യ വിഷയത്തില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ പ്രസതാവനയെ അപലപിച്ച് എം.പിയും അഖിലേന്ത്യാ മജ്ലിസ്-ഇത്തിഹാദ്-ഉല്‍ മുസ്‌ലീമിന്‍(എ.ഐ.എം.ഐ.എം) പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി.ജെ.പി യും ആര്‍.എസ്.എസ് ഉം രാമജന്മഭൂമി വിഷയത്തില്‍ നിന്ദ്യമായ പ്രസ്താവനകള്‍ നടത്തുന്നതെന്നും തീ കൊള്ളികൊണ്ടാണ് അവര്‍ കളിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

ഡിസംബര്‍ 5 ന് അയോധ്യ തര്‍ക്കത്തെക്കുറിച്ച് സുപ്രീം കോടതി വാദം കേള്‍ക്കുന്നതിനു മുന്നോടിയായി ആര്‍.എസ്.എസും ബി.ജെ.പിയും ‘ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍’ ശ്രമിക്കുന്നതായും ഹൈദരാബാദ് എം.പി ആരോപിച്ചു. ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭഗവതിന്റെ പ്രസ്താവന രാജ്യത്തിനോ രാജ്യത്തെ സുപ്രീംകോടതിക്കോ നല്ലതല്ല, ആര്‍എസ്എസ് മേധാവി ‘സുപ്രീംകോടതിയെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാലും പ്രകോപിപ്പിക്കാനുമാണോ ശ്രമിക്കന്നത് എന്നും അദ്ദേഹം ചോദിച്ചു.

തെളിവുകളിലാണ് അല്ലാതെ വിശ്വാസത്താലല്ല, സുപ്രീംകോടതി തീരുമാനമെടുക്കുന്നത് ഭഗവതിന് അത് അറിയില്ലേ എന്ന് ചോദിച്ച ഉവൈസി ആര്‍.എസ്.എസ് നടത്തുന്ന അത്തരം അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ തീക്കളിയാണെന്നും പറഞ്ഞു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി തീരുമാനം എടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും സുപ്രീംകോടതി ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Also Read ‘സബ്കാ സാഥ് സബ്കാ വികാസ്’; ട്രോളെന്നാ എജ്ജാതി ട്രോള്‍; മോദിയെ അനുകരിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറല്‍


അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം മാത്രമല്ലാതെ മറ്റൊരു രൂപവും ഉയരില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത പറഞ്ഞിരുന്നു. അതേ കല്ലുകള്‍ കൊണ്ട് അതേ സ്ഥലത്ത് ക്ഷേത്രം പണിയും, രാമ മന്ദിരത്തിന് മുകളില്‍ കാവിക്കൊടി ഉയരുന്ന നാള്‍ വിദൂരമല്ലന്നും കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധര്‍മ്മ സംസധില്‍ സംസാരിക്കവെ ഭഗവത് പറഞ്ഞിരുന്നു.

‘ഞങ്ങള്‍ അത് നിര്‍മിക്കും, ഇത് ജനപിന്തുണയുള്ള ഒരു പ്രസ്താവനയല്ല, മറിച്ച് ഞങ്ങളുടെ വിശ്വാസം ഒരു വിഷയമാണ്, വിശ്വാസം മാറ്റാനാവില്ല, കേസ് കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള പരിശ്രമവും ത്യാഗവും കൊണ്ട് രാമക്ഷേത്രം നിര്‍മിക്കുക എന്നത് സാധ്യമാകുമെന്നാണ് കരുതുന്നന്നത്’ എന്നാണ് ആര്‍.എസ്.എസ് തലവന്‍ പറഞ്ഞത്.