എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ പിന്തുണച്ച സല്‍മാന്‍ ഖാന്റെ “ജയ് ഹോ” കാണരുതെന്ന് അസദുദ്ദീന്‍ ഉവൈസി
എഡിറ്റര്‍
Friday 24th January 2014 2:57pm

jai-ho

മുംബൈ: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പ്രശംസിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി.

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ജയ് ഹോ ബഹിഷ്‌കരിക്കണമെന്നും ഉവൈസി അനുയായികളോട് ആവശ്യപ്പെട്ടു. സല്‍മാന്‍ ഖാന്‍ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതിലും ഉവൈസി അതൃപ്തി പ്രകടിപ്പിച്ചു.

അതേസമയം, താന്‍ ഗുജറാത്തില്‍ പോയതില്‍ തെറ്റില്ലെന്ന് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു. ഗുജറാത്തില്‍ അരുതാത്തതൊന്നും നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അവിടെയുള്ള മുസ്‌ലിം സഹോദരങ്ങള്‍ നല്ലനിലയിലാണുള്ളത്. ഞാന്‍ പാതി ഹിന്ദുവും പാതി മുസ്‌ലിമുമാണ്.

അതിനാല്‍ രണ്ട് മതവിഭാഗക്കാരുമായും എനിക്ക് അടുപ്പമുണ്ട്. എന്റെ മാതാവ് ഹിന്ദു മതവിശ്വാസിയും പിതാവ് മുസ്‌ലിം വിശ്വാസിയുമാണ്. എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. സല്‍മാന്‍ ഖാന്‍ പറഞ്ഞു.

മോദി മഹാനാണെന്നും ഗുജറാത്തിലേത് പോലെ വികസനം താന്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലെന്നുമായിരുന്നു സല്‍മാന്‍ പറഞ്ഞത്. അഹമ്മദാബാദില്‍ നടത്തിയ കൈറ്റ് ഫെസ്റ്റിവലിലായിരുന്നു സല്‍മാന്റെ അഭിപ്രായ പ്രകടനം.

അഹമ്മദാബാദില്‍ നടത്തിയ കൈറ്റ് ഫെസ്റ്റിവലിന് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു താരത്തിന്റെ പരാമര്‍ശം. ജയ്‌ഹോയുടെ പ്രൊമോഷണല്‍ ചടങ്ങിനായിരുന്നു സല്‍മാന്‍ ഗുജറാത്തില്‍ എത്തിയത്.

Advertisement