ന്യൂദല്‍ഹി: വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയില്‍ നാലു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനകമാണ് നാലു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുക.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി പൂര്‍ത്തിയാകുക 2017 മാര്‍ച്ചിലാണ്. ഇതിന്റെ ഭാഗമായി 94000 മെഗാവാട്ട് എന്ന ലക്ഷ്യം നേടുന്നതിനായാണ് കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നത്. 4,07,670 തൊഴില്‍ അവസരങ്ങളായിരിക്കും ഉണ്ടാകുക. ഇതോടെ ഊര്‍ജമേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 14 കോടി കവിയും.

Subscribe Us:

3.12 ലക്ഷം തൊഴിലവസരങ്ങളില്‍ സാങ്കേതിക വിദഗ്ധരെയായിരിക്കും നിയമിക്കുക. ഇതില്‍ 76 ശതമാനവും സാങ്കേതികവിദഗ്ധരായിരിക്കും. ഈ സമയത്ത് 13.72 ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്.

താപനിലയങ്ങളില്‍ നിന്ന് 63,781 മെഗാവാട്ടും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 9200 മെഗാവാട്ടുമാണ് പ്രതീക്ഷിക്കുന്നത്.

Malayalam News
Kerala News in English