ടെഹ്‌റാന്‍: ഇറാനിലെ ഡോറന്റ് നഗരപ്രവിശ്യയിലുണ്ടായ ശക്തമായ ഭുചലനത്തില്‍ 100ലധികം പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ട്. റിക്ടര്‍സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭുചലനത്തില്‍ നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും നിലംപൊത്തി.

ഭുചലനത്തിനുശേഷം നിരവധി തുടര്‍ചലനങ്ങളുണ്ടായത് ആളുകളെ പരിഭ്രാന്തരാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇറാനില്‍ കുറേമാസങ്ങളായി ശക്തമായ ഭുചലനങ്ങളുണ്ടാകാറുണ്ട്. 2003ല്‍ നടന്ന ശക്തമായ ഭുചലനത്തില്‍ 30,000ത്തിലഘധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.