മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ കനത്ത ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. അഞ്ച് ലക്ഷത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു.

നെസാദ്, നാല്‍ഗെ തുടങ്ങിയ ചുഴലിക്കാറ്റുകളാണ് നാശം വിതച്ചത്. രണ്ടു ചുഴലിക്കാറ്റുകളിലുമായി 275 ലക്ഷം ഡോളറിന്റെ കൃഷി നഷ്ടം കണക്കാക്കുന്നു.

Subscribe Us:

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കാണാതായ നിരവധി പേരുടെ മൃതദേഹം ഇനിയും കണ്ടെടുക്കാനുണ്ട്.