എഡിറ്റര്‍
എഡിറ്റര്‍
ഒവൈസിയുടെ സഹോദരന്‍ കോടതിയില്‍ കീഴടങ്ങി
എഡിറ്റര്‍
Monday 21st January 2013 3:58pm

ഹൈദരാബാദ്: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് അറസ്റ്റിലായ മജ്‌ലീസ് ഇഇത്താഹദ്ഉള്‍ മുസ്ലീമീന്‍ പാര്‍ട്ടി (എംഐഎം) നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയുടെ സഹോദരനും പാര്‍ട്ടി അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി മെദക് കോടതിയില്‍ കീഴടങ്ങി.

Ads By Google

2005ല്‍ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു മോസ്‌കിനു സമീപമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനിടെ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശങ്കര്‍റെഡ്ഡി കാന്തി ജയിലേക്ക് മാറ്റിയ ഇയാളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. മതവൈരാഗ്യം വളര്‍ത്താന്‍ ശ്രമിച്ചു, ഭീഷണിപ്പെടുത്തല്‍ തുടങ്ങഇയ കുറ്റങ.ങഴാണ് അസദുദ്ദീനെതിരെ ചുമത്തിയിരുന്നത്.

Advertisement