എഡിറ്റര്‍
എഡിറ്റര്‍
ഒ.വി വിജയന്‍ പുരസ്‌കാരം സക്കറിയക്ക്
എഡിറ്റര്‍
Tuesday 6th November 2012 4:46pm

നവീന സാംസ്‌കാരിക കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കി വരുന്ന ഒ.വി വിജയന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ സക്കറിയക്കാണ് പുരസ്‌കാരം.

Ads By Google

സക്കറിയയുടെ ‘അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

ഈ മാസം 11 ന് ഹൈദരാബാദില്‍ വെച്ചാണ് പുരസ്‌കാരദാനം നടക്കുക. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആണ് ചടങ്ങ് ഉദ്ഘാടം ചെയ്യുക.

ഇതിനോടനുബന്ധിച്ച് പ്രണവം ശങ്കരന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കുന്നതാണ്.

അതത് വര്‍ഷങ്ങളില്‍ പുറത്തിറങ്ങുന്ന നോവല്‍, ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ നിന്നാണ് വിജയിയെ തീരുമാനിക്കുക. എല്ലാ വര്‍ഷവും ഒക്ടോബറിലാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കാറ്.

പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും 50001 രൂപയും അടങ്ങിയതാണ് അവാര്‍ഡ്.

Advertisement