എഡിറ്റര്‍
എഡിറ്റര്‍
റഫ് ആന്റ് ടഫ് ബോയില്‍ നിന്നും കൊമേഡിയനിലേക്കുളള ദൂരം
എഡിറ്റര്‍
Friday 8th February 2013 8:15pm

രണ്ട് വയസ്സുള്ള കുഞ്ഞ് മുതല്‍ അറുപത് വയസ്സുകാരന്‍ വരെ അക്ഷയ് കുമാറിന്റെ ആരാധകരാണ്. അക്ഷയ് കുമാറിന്റെ ചിത്രത്തിന് ശരാശരി വിജയം ഉറപ്പിക്കാമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. അക്ഷയ് എന്ന നടന്റെ ആത്മസമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരം കൂടിയാണ് ഉറപ്പ്.

തുടര്‍ച്ചയായ വിജയങ്ങളേയും വരാനിരിക്കുന്ന ചിത്രങ്ങളും തന്റെ ആഗ്രഹങ്ങളേയും കുറിച്ച് അക്ഷയ് കുമാറിന്റെ വാക്കുകളിലൂടെ,

ഫേസ് ടു ഫേസ്: അക്ഷയ് കുമാര്‍
മൊഴിമാറ്റം: നസീബ ഹംസ

2012 അക്ഷയ് കുമാറിനെ സംബന്ധിച്ചിടത്തോളം വിജയവര്‍ഷമായിരുന്നു. അഭിനയിച്ച അഞ്ച് സിനിമകളില്‍ നാലെണ്ണം ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അക്ഷയ് കുമാറിന്റെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും.

ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാകാന്‍ ഈ ഖിലാഡിക്ക് ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് ബോളിവുഡ് സംസാരം.

Ads By Google

രണ്ട് പതിറ്റാണ്ട് കഴിഞ്ഞ അഭിനയ ജീവിതത്തില്‍ ഇത്രയും ഹിറ്റുകള്‍ പിറന്നൊരു വര്‍ഷം അക്ഷയ്ക്ക് ഉണ്ടായിട്ടില്ല. എന്താണ് ഈ വിജയങ്ങള്‍ക്ക് പിന്നിലെന്ന് ചോദിച്ചാല്‍ ഒരു ചിരിയില്‍ എല്ലാം പറയും പഴയ റഫ് ആന്റ് ടഫ് ബോയ്.

അക്ഷയ്‌യുടെ ഏറ്റവും പുതിയ ചിത്രം സ്‌പെഷ്യല്‍ 26 ഇന്ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ വര്‍ഷത്തിലെ ആദ്യ റിലീസിന്റെ ടെന്‍ഷനൊന്നും പക്ഷേ അക്ഷയ്‌യുടെ മുഖത്തില്ല.

ഹിറ്റ് മേക്കര്‍ കരണ്‍ ജോഹറുമായി ചേര്‍ന്ന് പ്രൊഡക്ഷന്‍ കമ്പനി രൂപീകരിക്കുന്ന വാര്‍ത്തയാണ് ബോളിവുഡില്‍ പുതിയത്. ആദ്യമായാണ് ബോളിവുഡിലെ രണ്ട് ഹിറ്റ് മേക്കേഴ്‌സ് ഒന്നിക്കുന്നത് എന്ന പ്രത്യേകതയ്ക്കപ്പുറത്ത് പലരും ഇതിനെ കാണുന്നത് തങ്ങള്‍ക്കുളള വെല്ലുവിളി എന്ന നിലയിലാണ്.

അക്ഷയ് കുമാറിനെ കുറിച്ച് ബോളിവുഡില്‍ പൊതുവേ പറയുന്ന കാര്യമുണ്ട്, ബോളിവുഡ് ഖാന്‍മാരും അക്ഷയും തമ്മിലുള്ള ഏക വ്യത്യാസം അവര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അഭിനയിച്ച് വിജയിപ്പിക്കുന്നു അക്ഷയ് വര്‍ഷത്തില്‍ അഞ്ച് ചിത്രങ്ങള്‍ വരെ ചെയ്ത് നാലും വിജയിപ്പിക്കുന്നു.

രണ്ട് വയസ്സുള്ള കുഞ്ഞ് മുതല്‍ അറുപത് വയസ്സുകാരന്‍ വരെ അക്ഷയ് കുമാറിന്റെ ആരാധകരാണ്. അക്ഷയ് കുമാറിന്റെ ചിത്രത്തിന് ശരാശരി വിജയം ഉറപ്പിക്കാമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. അക്ഷയ് എന്ന നടന്റെ ആത്മസമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരം കൂടിയാണ് ഉറപ്പ്.

തുടര്‍ച്ചയായ വിജയങ്ങളേയും വരാനിരിക്കുന്ന ചിത്രങ്ങളും തന്റെ ആഗ്രഹങ്ങളേയും കുറിച്ച് അക്ഷയ് കുമാറിന്റെ വാക്കുകളിലൂടെ,

അടുത്ത പേജില്‍ തുടരുന്നു

Advertisement