എഡിറ്റര്‍
എഡിറ്റര്‍
 ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല; പ്രണയത്തെ കുറിച്ച് സൗബിന്‍
എഡിറ്റര്‍
Friday 13th October 2017 11:29am

തിരക്കുള്ള നടന്‍ എന്ന ലേബലില്‍ നിന്നും തിരക്കുള്ള സംവിധായകന്‍ എന്ന ലേബലിലേക്ക് മാറികൊണ്ടിരിക്കുകയാണ് പറവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൗബിന്‍ ഷാഹിര്‍. ഏറെ തന്‍മയത്വത്തോടെ അതിലേറെ ഒതുക്കത്തോടെ കൈകാര്യം ചെയ്ത ചിത്രം സിനിമാ പ്രേമികളും ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

17 വര്‍ഷമായി സൗബിന്‍ സഹസംവിധാന രംഗത്ത് ഉണ്ട്. ഇതിനിടയില്‍ പെണ്ണു കെട്ടാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.


Dont Miss ഗുജറാത്ത് പിടിക്കാന്‍ ബി.ജെ.പിയുടെ അടവ് ; പട്ടേല്‍ സമുദാക്കാര്‍ക്കെതിരായ 109 കേസുകള്‍ പിന്‍വലിച്ചു


സിനിമ ഹിറ്റായതിന് പിന്നാലെ സൗബിനെ കല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് ചിലര്‍. എന്നാല്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ചോദ്യത്തിന് രസകരമായ മറുപടിയാണ് സൗബിന്‍ നല്‍കിയത്.

”എനിക്കിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളത് പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു കുറവും ഇല്ല. പക്ഷേ ഒന്നുള്ളപ്പോള്‍ ഒന്ന് അത്രയുള്ളു.

അല്ലാണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടു വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല. ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേക്ക് പോയിട്ടുണ്ട്. പക്ഷേ ഒന്നും വിവാഹത്തില്‍ എത്തിയിട്ടില്ല.’- സൗബിന്‍ പറയുന്നു.

Advertisement