ഐവറി കോസ്റ്റ് : അലസ്സാനെ ഔത്താറ ഐവറികോസ്റ്റ് പ്രസിഡന്റായി വെള്ളിയാഴ്ച്ച നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ഒരു മാസമായി നടന്നുവരുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കൊടുവിലാണ് ഔത്താറ സത്യ പ്രതിജ്ഞ ചെയ്തത്.

‘ഐവറികോസ്റ്റിനെ സംബന്ധിച്ചിടത്തോളം ഒത്തുതീര്‍പ്പുകളുടെയും ഐക്യത്തിന്റെയും ഒരു പുതുയുഗപ്പിറവിയുടെ തുടക്കമാണ് ഇത്;’ ഔത്താറ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ വര്‍ഷങ്ങളോളം ഭരിച്ച ലോറന്റ് ബാഗ്‌ബോ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും സ്ഥാനമൊഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസമായി ഔത്താറ ഒരു ഹോട്ടലില്‍ സുരക്ഷിത വലയത്തില്‍ കഴിഞ്ഞു വരികയായിരുന്നു.

ഔത്താറയെ ബാഗ്‌ബൊയുടെ സൈന്യം വളഞ്ഞിരുന്നു. അക്രമത്തില്‍ ആയിരത്തില്‍ കൂടുതല്‍പേര്‍ കൊല്ലപ്പെട്ടു.