ഐവറികോസ്റ്റ്: ഔദ്യോഗിക പദവി വഹിക്കുന്ന പ്രസിഡന്റ് ലോറന്റ് ബാഗ്‌ബോയുടെ വസതി യു.എന്‍ അംഗീകൃത പ്രസിഡന്റ് അലാസൈന്‍ ക്വട്ടാറയുടെ സൈന്യം കൈയ്യേറി. ബാഗ്‌ബോയുടെ വീട്ടിലാണ് തങ്ങള്‍ ഇപ്പോഴുള്ളതെന്നും ഉടന്‍ വീടിനകത്തു കയറാന്‍ കഴിയുമെന്നും സൈനിക വക്താവ് അറിയിച്ചു.

അതേസമയം ബാഗ്‌ബോയെ വധിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ നിയമത്തിനു വിട്ടുകൊടുക്കണമെന്നും അതുകൊണ്ട് അയാളെ ജീവനോടെ പിടിക്കണമെന്നും ക്വട്ടാറയുടെ നേതൃത്വത്തിലുള്ള സമാന്തര സര്‍ക്കാരിന്റെ വക്താവ് പാട്രിക് അച്ചി പറയുന്നു.

Subscribe Us: