ടോക്കിയോ: അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച കളിക്കാരനായ ഡീഗോ മറഡോണയേക്കാള്‍ കേമനാണ് ബാഴ്‌സയുടെ ചുണക്കുട്ടിയും അര്‍ജന്റീനന്‍ താരവുമായ ലയണല്‍ മെസിയെന്ന് മുന്‍ അര്‍ജന്റീനന്‍ താരവും ലോകകപ്പ് ജേതാവുമായ ഒസ്സി ആര്‍ഡില്‍സ്. ടോക്കിയോയില്‍ നടന്ന ഒരു പ്രസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘ ഞാന്‍ ഏഴ് വര്‍ഷം മറഡോണയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്. അതുപോലൊരു കളിക്കാരനെ ഇനി കാണാനാവില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അദ്ദേഹത്തെക്കാള്‍ മികച്ചതാരമാണ് മെസിയെന്ന് എനിക്കിപ്പോള്‍ പറയാനാവും.’  ആര്‍ഡില്‍സ് പറഞ്ഞു.

മെസിയുടെ കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് അര്‍ജന്റീനയെ ലോകകപ്പ് നേടാന്‍ അദ്ദേഹം സഹായിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെസിയുടെ മികവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഇപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനിടെ ഇത്തരമൊരു അഭിപ്രായം മുന്‍ അര്‍ജന്റീനന്‍ താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.