ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായി പ്രക്ഷോഭം തുടരുന്ന ഉസ്മാനിയ സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥിയെക്കൂടി ആത്മഹത്യ ചെയ്തു. സംസ്ഥാന രൂപീകരണ ആവശ്യം ഉന്നയിച്ചാണ് ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ വിദ്യാര്‍ത്ഥികളും പോലീസുമായി ഏറ്റുമുട്ടി. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.

തെലുങ്കാന സംസ്ഥാന രൂപീകരണം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് ഉസ്മാനിയ സര്‍വകലാശാലയിലെ എം സി എ വിദ്യാര്‍ഥി വേണുഗോപാല്‍ റെഡ്ഡി (23) ജനവരിയില്‍ തീകൊളുത്തി മരിച്ചിരുന്നു.