തിരുവനന്തപുരം: കഴുതപ്പുറത്തേറി യേശുദേവന്‍ ജെറുശലേമിലേക്ക് നടത്തിയ യാത്രയെ അനുസ്മരിക്കുന്ന ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്കൊപ്പം മലയാളികള്‍ ഇന്ന് ഒശാന പെരുന്നാള്‍ ആചരിച്ചു. പള്ളികളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തും കുരുത്തോലകളേന്തി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നും വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു.