എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌കാര്‍ ഒറിജിനല്‍ സോങ് നിയമങ്ങളില്‍ മാറ്റം
എഡിറ്റര്‍
Saturday 1st September 2012 9:04am

ലോസാ ഏഞ്ചല്‍സ്: ഒറിജിനല്‍ സോങ് നാമനിര്‍ദേശത്തിലെ നിബന്ധനകളില്‍ ഓസ്‌കാര്‍ മാറ്റം വരുത്തുന്നു. അടുത്തവര്‍ഷം ഓസ്‌കാര്‍ അക്കാദമി അവാര്‍ഡുകളില്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ കൂടുതല്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തും. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് നോമിനികളെങ്കിലുമുണ്ടാകുമെന്ന് മോഷന്‍ പിക്ചര്‍ അക്കാദമി അറിയിച്ചു.

Ads By Google

ഏറ്റവും കൂടുതല്‍ വോട്ട് നേടിയ അഞ്ച് പാട്ടുകളെങ്കിലും അവസാനപട്ടികയിലുണ്ടാകുമെന്ന് ദി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സസ് അറിയിച്ചു. നേരത്തെ ശരാശരി പോയിന്റ് നേടിയ പാട്ടുകള്‍ക്ക് മാത്രമേ അവസാന പട്ടികയില്‍ ഇടം നല്‍കിയിരുന്നുള്ളൂ.

ഈ വര്‍ഷം  ഓസ്‌കാറിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് പാട്ടുകള്‍ ട്രോഫിക്കുവേണ്ടി നോമിനേറ്റ് ചെയ്തിരുന്നു. ‘മാനും’ ‘ മുപ്പറ്റും’. ഇതില്‍ ദി മുപ്പറ്റ്‌സ് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

2013 ഫെബ്രുവരിയില്‍ 85ാമത് വാര്‍ഷിക പുരസ്‌കാരം സമ്മാനിക്കും. ഹോളിവുഡില്‍ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ്.

Advertisement