എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌കര്‍ ജേതാവ് മൈക്ക് ഹോപ്കിന്‍സ് മുങ്ങി മരിച്ചു
എഡിറ്റര്‍
Tuesday 1st January 2013 11:10am

കാന്‍ബെറെ: പ്രശസ്ത സൗണ്ട് എഡിറ്ററും ഓസ്‌കര്‍ പുരസ്‌കാര ജേതാവുമായ മൈക്ക് ഹോപ്കിന്‍സ് (53) മുങ്ങി  മരിച്ചു. ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് അടക്കമുള്ള ബ്ലോക്ബസ്റ്റര്‍ ഹോളിവുഡ് ചിത്രങ്ങളുടെ സൗണ്ട് എഡിറ്റര്‍ ആയിരുന്നു അദ്ദേഹം.

ന്യൂസീലാന്‍ഡില്‍ നദിയില്‍ സാഹസിക യാത്ര നടത്തുന്നതിനിടെ ഹോപ്കിന്‍സ് സഞ്ചരിച്ച ചങ്ങാടം മറിയുകയായിരുന്നു. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡില്‍ നദിയിയിലായിരുന്നു ഹോപ്കിന്‍സിന്റെ സാഹസിക യാത്ര.

നദിയില്‍ വീണ ഇദ്ദേഹത്തിന് ചങ്ങാടത്തില്‍ തിരിച്ചുകയറാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കയത്തില്‍ പെടുകയായിരുന്നെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

2003ലും 2006ലുമാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. കിങ് കോങ്, ഫെലോഷിപ് ഓഫ് ഓഫ് ദ് റിങ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ഇതാന്‍ വാന്‍ഡര്‍ റൈനൊപ്പം പുരസ്‌കാരം പങ്കിടുകയായിരുന്നു. ട്രാന്‍ഫോര്‍മേഴ്‌സ് എന്ന ചിത്രത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം നേടിയിരുന്നു.

Advertisement