Categories

റഹ്മാന്‍ മൂന്നാം ഓസ്‌കാര്‍ നേട്ടത്തിലേക്ക്

ഗോള്‍ഡണ്‍ ഗ്ലോബ് നോമിനേഷന്‍ നേടിയതിനു തൊട്ടുപിറകേ റഹ്മാന്‍ ഓസ്‌കാര്‍ നോമിനേഷന്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ‘127 ഹവേഴ്‌സ്’ എന്ന ചിത്രത്തിലെ ഈഫ് ഐ റെയ്‌സ് എന്ന ഗാനത്തിനാണ് റഹ്മാന് നോമിനേഷന്‍ ലഭിച്ചത്.

റഹ്മാന്റേതുള്‍പ്പെടെ 41ഗാനങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ നിന്നും അഞ്ച് ഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷനുവേണ്ടി തിരഞ്ഞെടുക്കും. ജനുവരി ആറിനാണ് ഈ തിരഞ്ഞെടുപ്പ്. അതിനു ശേഷം ഫിബ്രവരി 27നാണ് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കുക.

2008ല്‍ എ.ആര്‍ റഹ്മാന് രണ്ട് ഓസ്‌കാര്‍ ലഭിച്ചിരുന്നു. ഡാനി ബോയില്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്ലനെയര്‍’ എന്ന ചിത്രത്തിലെ ജെയ്‌ഹോ എന്ന ഗാനമായിരുന്നു റഹ്മാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഈ വര്‍ഷം റഹ്മാന് ലിസ്റ്റില്‍ ഇടം കൊടുത്തതും ഡാനിബോയില്‍ ചിത്രം തന്നെയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.