എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌കാര്‍ അവാര്‍ഡ് :മികച്ച ചിത്രം:ആര്‍ഗോ, മികച്ച സംവിധായകന്‍: ആങ്‌ലി
എഡിറ്റര്‍
Monday 25th February 2013 11:15am

ലോസ്ആഞ്ചല്‍സ്: 85-മത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആര്‍ഗോയും, മികച്ച സംവിധായകനായി  ആങ്‌ലിയെയും തെരഞ്ഞെടുത്തു. ലോസ്ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്.

Ads By Google

1979 ല്‍ ഇസ്‌ലാമിക വിപ്ലവകാലത്ത് ഇറാനില്‍ ബന്ധികളാക്കപ്പെട്ട അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുടെ കഥയാണ് ആര്‍ഗോ പറയുന്നത്.

മികച്ച നടനായി ലിങ്കണിലെ അഭിനയത്തിന് ഡാനിയല്‍ ഡെ ലൂയിസിനെയും, സില്‍വര്‍ ലൈനിങ് പ്ലേ ബുക്കിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് ജെന്നിഫര്‍ ലോറന്‍സിനും ലഭിച്ചു.

മികച്ച ഛായാഗ്രഹണം, (ക്ലോഡിയോമിറാന്‍ഡ) , സംഗീതം, വിഷ്വല്‍ ഇഫക്ട്  എന്നീ 4 പുരസ്‌ക്കാരങ്ങളും ലൈഫ് ഓഫ് പൈ സ്വന്തമാക്കി.

മികച്ച സഹനടനുള്ള പുരസ്‌കാരം ഓസ്ട്രിയന്‍ താരമായ ക്രിസ്റ്റഫ് വാള്‍ട്ടസ് സ്വന്തമാക്കി. ജാംഗോ അണ്‍ചെയ്ന്‍ഡ് എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് വാള്‍ട്ടസിനെ ഓസ്‌ക്കാര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2009ലും ക്രിസ്റ്റഫ് വാള്‍ട്ടസ് ഓസ്‌കാര്‍ പുരസ്‌കാരം നേടിയിരുന്നു.

സഹനടിക്കുള്ള പുരസ്‌ക്കാരം  ആന്‍ ഹാത്‌വെ നേടിയപ്പോള്‍ ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമായി ബ്രേവ് തെരഞ്ഞെടുത്തു.

വസ്ത്രാലങ്കാരം ജാക്വിലിന്റെ ഡുറാന്‍ സ്വന്തമാക്കിയപ്പോള്‍(അന്നാ കരി നീന) മികച്ച ഹ്രസ്വ ചിത്രം(അനിമേറ്റഡ്) പേപ്പര്‍മാനും ലഭിച്ചു.

മികച്ച വിദേശ ചിത്രമായി മൈക്കല്‍ ഹനേഫ സംവിധാനം ചെയ്ത അമോര്‍ തെരഞ്ഞെടുത്തു. മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്‌ക്കാരം വില്യം ഗോള്‍ഡന്‍ ബര്‍ഗിന്റെ അര്‍ഗോ നേടി.

അന്ന കരിനീനയിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌ക്കാരം ജാക്വാലിന്‍ ഡുറാന്‍ സ്വന്തമാക്കി. കോശാലങ്കാരത്തിനും മേക്കപ്പിനുമഉള്ള പുരസ്‌ക്കാരം ലേമിസറബിള്‍സും നേടി.

ഓസ്‌കാറില്‍ ഏക ഇന്ത്യന്‍ പ്രതിക്ഷയായ വോംബെ ജയശ്രിക്ക് അവാര്‍ഡ് ലഭിച്ചില്ല.

 

Advertisement