Categories

ലാ ലാ ലാന്‍ഡിലലിഞ്ഞ് 89ാം ഓസ്‌കാര്‍; മികച്ച നടന്‍ കാസെ അഫ്‌ലക്; നടി എമ്മ സ്റ്റോണ്‍

 

ലോസ് ആഞ്ചലസ്: 89ാം ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ലാ ലാ ലാന്‍ഡിന്റെ സമഗ്രാധിപത്യം. സംഗീതത്തിന്റെ പ്രണയത്തിന്റെയും മുകളില്‍ ചെസെല്ലെയൊരുക്കിയ ചിത്രത്തിന് മികച്ച നടിയുടേതുള്‍പ്പെടെ ആറു പുരസ്‌കാരങ്ങളാണ് ലഭിച്ചത്. പതിനാല് നോമിനേഷനുകളുമായെത്തിയ ചിത്രം ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ അരങ്ങു വാഴുന്ന കാഴ്ചയായിരുന്ന ചടങ്ങിലുടനീളം കാണാന്‍ കഴിഞ്ഞത്.


Also read ഞാന്‍ പറഞ്ഞത് സ്വപ്നങ്ങളും സ്നേഹവും നഷ്ടപ്പെട്ടവരുടെ കഥകള്‍: ട്രിപ്പിള്‍ കീരിടം ചൂടുന്ന ആ കറുത്തവര്‍ഗക്കാരി വിയോള ഡേവിസ് ഓസ്‌കാര്‍ വേദിയില്‍


മികച്ച നടി, സംവിധായകന്‍, ഛായാഗ്രഹണം, ഒറിജിനല്‍ സംഗീതം, ഒറിജിനല്‍ സ്‌കോര്‍ എന്നീ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ആറു അവാര്‍ഡുകളാണ് ലാ ലാ ലാന്‍ഡിനു ലഭിച്ചത്. അഞ്ച് പുരസ്‌കാരങ്ങള്‍ ലഭ്യമായെങ്കിലും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ചെസെല്ല ചിത്രത്തിന് ലഭ്യമായില്ല. അഡെലെ റൊമാന്‍സ്‌കി, ഡെഡെ ഗാര്‍ഡ്നര്‍, ജെറമി ക്ലെയ്നര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ മൂണ്‍ലൈറ്റാണ് മികച്ച ചിത്രം.

മികച്ച ചിത്രമായി ചടങ്ങില്‍ പ്രഖ്യാപിക്കപ്പെട്ടത് ലാ ലാ ലാന്‍ഡ് ആയിരുന്നെങ്കിലും അവതാരകര്‍ അത് തിരുത്തി മൂണ്‍ലൈറ്റിനെ രണ്ടാമത് പ്രഖ്യാപിക്കുകയായിരുന്നു. അവതാരകര്‍ക്ക് ലഭിച്ച കാര്‍ഡ് മാറിയതിനെത്തുടര്‍ന്നായിരുന്നു പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം ഉണ്ടായത്.

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം: മൂണ്‍ലൈറ്റ്

മികച്ച നടന്‍: കാസെ അഫ്‌ലക്

മികച്ച നടി: എമ്മ സ്റ്റോണ്‍ (ലാ ലാ ലാന്‍ഡ്)

സംവിധായകന്‍: ഡാമിയന്‍ ചെസെല്ലെ (ലാ ലാ ലാന്‍ഡ്)

സഹനടന്‍ : മഹര്‍ഷാ അലി (മൂണ്‍ലൈറ്റ്)

സഹനടി: വയോള ഡേവിസ് (ഫെന്‍സസ്)

ചമയം: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (സൂയിസൈഡ് സ്‌ക്വാഡ്)

മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിങ്: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍

വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദെം)

ഡോക്യുമെന്ററി ഫീച്ചര്‍ : ഒ ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)

സൗണ്ട് എഡിറ്റിംഗ് : സിവിയന്‍ ബെല്ലെമേര്‍ (ചിത്രം: അറൈവല്‍)

സൗണ്ട് മിക്സിംഗ് : കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ചിത്രം: ഹാക്സോ റിഡ്ജ്)

വിദേശ ഭാഷാ ചിത്രം:

ദി സെയില്‍സ്‌മെന്‍ (ഇറാന്‍)
ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : പൈപ്പര്‍ (സംവിധാനം: ആലന്‍ ബാരില്ലാരോ, മാര്‍ക്ക് സാന്ധെയ്മര്‍) മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം : സൂട്ടോപ്പിയ പ്രൊഡക്ഷന്‍ ഡിസൈന്‍ : ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്നോള്‍ഡ്സ് (ലാ ലാ ലാന്‍ഡ്)
വിഷ്വല്‍ എഫക്റ്റ്സ് : ദി ജംഗിള്‍ ബുക്ക്

എഡിറ്റിംഗ് : ജോണ്‍ ഗില്‍ബര്‍ട്ട് (ഹാക്സോ ബ്രിഡ്ജ്)

ഡോക്യുമെന്റി ഷോട്ട് : ദ വെറ്റ് ഹെല്‍മറ്റ്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം : സിംഗ്

ഛായാഗ്രാഹണം : ലൂയിസ് സാന്‍ഡ്ഗ്രെന്‍ (ലാ ലാ ലാന്‍ഡ്)
ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്സ് (ലാ ലാ ലാന്‍ഡ്) ഒ

റിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ചിത്രം: ലാ ലാ ലാന്‍ഡ്, സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്)

ഒറിജിനല്‍ തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ (മാഞ്ചസ്റ്റര്‍ ബൈ ദി സീ)

അഡാപ്റ്റഡ് തിരക്കഥ: ബെറി ജെന്‍കിന്‍സ് (മൂണ്‍ലൈറ്റ്)

Tagged with: