എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌കാര്‍: പുരസ്‌കാരത്തിളക്കത്തില്‍ ഗ്രാവിറ്റി
എഡിറ്റര്‍
Monday 3rd March 2014 7:59am

oscar-2014

ലോസ്ആഞ്ചല്‍സ്: 86ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനച്ചടങ്ങ് ആരംഭിച്ചു. ആദ്യ  പ്രഖ്യാപനത്തില്‍  മികച്ച സഹനടനുള്ള പുരസ്‌കാരം നേടി ജെയേര്‍ഡ് ലെറ്റോ.

‘ഡാലസ് ബയേഴ്‌സ് ക്ലബ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജെയേര്‍ഡ് ലെറ്റോ പുരസ്‌കാരത്തിനര്‍ഹനായത്.

പുരസ്‌കാരങ്ങളുടെ തിളക്കത്തില്‍ ഗ്രാവിറ്റി. ഇതുവരെ ആറ് പുരസ്‌കാരങ്ങളാണ് ഗ്രാവിറ്റി നേടിയത്.

’12 ഇയേഴ്‌സ് എ സ്ലേവ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കെനിയന്‍ നടി ലൂപ്പിറ്റ യങ്ങോ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ‘ദ ഗ്രേറ്റ് ഗാറ്റ്‌സ് ബി’ എന്ന ചിത്രത്തിനു വേണ്ടി കാതറിന്‍ മാര്‍ട്ടിന്‍ നേടി.

മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള പുരസ്‌കാരങ്ങളും ‘ഡാലസ് ബയേഴ്‌സ് ക്ലബ്’ നേടി. ‘ഫ്രോസണ്‍’ മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

10 നോമിനേഷനുകളുമായി ഗ്രാവിറ്റിയും അമേരിക്കന്‍ ഹസിലുമാണ് ഓസ്‌കാര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രധാന പുരസ്‌കാരങ്ങളെല്ലാം ഇനിയും പ്രഖ്യാപിയ്ക്കാനിരിയ്‌ക്കേ മികച്ച നായികാ പുരസ്‌കാരത്തിനായി കടുത്ത മത്സരമാണ് നടന്നു കൊണ്ടിരിയ്ക്കുന്നത്.

Advertisement