Categories

ഒ­സാ­മ­യു­ടെ മക­ന് ഡ്ര്യൂ ബാരി­മോ­റി­നോ­ട് പ്രണ­യം

ലോ­ക­ത്തി­ലെ ഏ­റ്റവും വി­ല­കൂടി­യ തീ­വ്ര­വാ­ദി ഒ­സാ­മ ബിന്‍­ലാദ­ന്റെ മ­ക­ന്‍ ഒ­മര്‍ ബിന്‍ ലാദന്‍ ഹോ­ളി­വു­ഡി­ലെ ഹോ­ട്ട് ഗേള്‍ ഡ്ര്യൂ ബാരി­മോ­റ­നെ ഡേ­റ്റ് ചെ­യ്യാന്‍ ആ­ഗ്ര­ഹം. ”എ­നി­ക്ക അ­മേ­രി­ക്ക­യില്‍ പോ­വണം, ഡ്ര്യൂ ബാരി­മോ­റി­നെ കാ­ണണം. ഞാ­നി­പ്പോള്‍ ത­നി­യെ­യാ­ണ്. ബാ­രി­മോ­റാ­ണെ­ങ്കില്‍ ഹോ­ളി­വു­ഡി­ലെ ഏ­റ്റവും സു­ന്ദ­രി­യും”. ഒ­മര്‍ ബിന്‍ ലാദന്‍ ദ സ­ണ്‍.കോ. യു.കെ­യ്ക്ക് നല്‍കി­യ അ­ഭി­മു­ഖ­ത്തില്‍ പ­റഞ്ഞു.

പോ­പ്പ് ഗായിക മ­ഡോണ­യെ കു­റി­ച്ചും ­ഒ­മ­റി­ന് നല്ല മ­തി­പ്പാ­ണ്. ഈ പ്രാ­യ­ത്തി­ലും മ­ഡോ­ണ നല്ല നര്‍­ത്ത­കി­യാ­ണെ­ന്നാ­ണ് ഒ­മ­റി­ന്റെ ക­ണ്ടെ­ത്തല്‍.

2007ല്‍ ബ്രി­ട്ടീ­ഷ് വം­ശ­ജ­യായ 5 പേ­ര­ക്കു­ട്ടി­ക­ളുള്ള 52കാ­രി­യെ വി­വാ­ഹം ചെ­യ്­ത് വാര്‍­ത്താ മാ­ധ്യ­മ­ങ്ങ­ളില്‍ നിറ­ഞ്ഞു നി­ന്നി­രു­ന്നു ഒ­മര്‍. 14 വ­യ­സ്സുവ­രെ പി­താ­വി­ന്റെ നിര്‍­ദേ­ശാ­നു­സര­ണം അല്‍­ഖൊയ്­ദ പ­രി­ശീ­ല­ന ക്യാം­പു­ക­ളില്‍ പ­ങ്കെ­ടു­ത്തി­ട്ടു­ണ്ട് ഒമര്‍. പി­ന്നീ­ട് പി­താ­വു­മാ­യി തെ­റ്റി­പ്പി­രി­ഞ്ഞ് ത­ന്റേതാ­യ ജീ­വി­തം കെ­ട്ടി­പ്പ­ടു­ക്കു­ക­യാ­യ­ി­രു­ന്നു ഒ­മര്‍.

പി­താ­വി­ന്റെ ചെ­യ്­തി­ക­ളില്‍ അ­സ്വ­സ്­തനാ­യ ഒ­മര്‍ മ­നോ­നി­ല­ ത­കര്‍­ന്ന നി­ല­യില്‍ കു­റെ­നാള്‍ ചി­കില്‍­സ­യി­ലാ­യി­രു­ന്നെന്നും ഭാ­ര്യ സെയ്‌­ന പ­റ­ഞ്ഞു. ഇ­വര്‍ പി­ന്നീ­ട് പി­രി­ഞ്ഞു. ഒ­മ­റി­ന്റെ മാ­നസി­ക നി­ല­ത­കര്‍­ത്ത­ത് ഒ­സാ­മ­ ബിന്‍ ലാ­ദ­നാ­ണെ­ന്ന് ഭാ­ര്യ കു­റ്റ­പ്പെ­ടുത്തു. ഇ­തി­നു­മു­മ്പ ഒ­മര്‍ മ­റ്റൊ­രു വി­വാ­ഹം ക­ഴി­ച്ചി­രുന്നു. അ­തില്‍ ഒ­രു മ­ക­നുണ്ട്.

ജിം കാ­രി­യു­ടെ സി­നി­മ­കള്‍, അ­മേ­രി­ക്കന്‍ ഫുട്‌­ബോള്‍, റോ­ക്ക് മ്യൂ­സി­ക്ക് എ­ന്നു വേണ്ട ലോ­റല്‍ ആന്റ ഹാര്‍­ഡി വ­രെ ഒ­മ­റി­ന്റെ ഇ­ഷ്ട­ത്തില്‍­പ്പെ­ടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.