എഡിറ്റര്‍
എഡിറ്റര്‍
പ്രാദേശിക ജിഹാദി ഗ്രൂപ്പുകളില്‍ ലാദന് നിരാശ, മുസ്‌ലീംകളെ ആക്രമിക്കരുതെന്ന് പറഞ്ഞു
എഡിറ്റര്‍
Friday 4th May 2012 8:21am

വാഷിംഗ്ടണ്‍: മുസ്‌ലീംകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പ്രാദേശിക ജിഹാദി ഗ്രൂപ്പുകളോട് ഒസാമ ബിന്‍ലാദന് എതിര്‍പ്പുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇവരോട് ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തി യു.എസിനെതിരെ തിരിയാന്‍ ഒസാമ ആവശ്യപ്പെട്ടിരുന്നു. ഒസാമ കൊല്ലപ്പെട്ട സമയത്ത് അബോട്ടാബാദിലെ വസതിയില്‍ നിന്നും യു.എസ് സൈന്യം കണ്ടെടുത്ത രേഖകളിലാണ് ഇക്കാര്യം പറയുന്നത്.

‘ മുസ്‌ലീം പൗരന്‍മാര്‍ക്ക് പരിക്കുണ്ടാക്കുന്ന പ്രാദേശിക ആക്രമണങ്ങള്‍ ഒസാമ ബിന്‍ ലാദനെ വിഷമിപ്പിച്ചിരുന്നു. ഇവരോട് യു.എസിനെതിരെ തിരിയാന്‍ ഒസാമ ആവശ്യപ്പെട്ടു. പ്രാദേശിക ജിഹാദി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ലാദനുണ്ടായിരുന്ന നിരാശയും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും രേഖകളില്‍ നിന്നും വ്യക്തമാകുന്നു. ‘ വെസ്റ്റ് പോയിന്റിലെ കോംബാറ്റിംഗ് ടൈററിസം സെന്റര്‍ പറയുന്നു.

യു.എസ് സര്‍ക്കാര്‍ നല്‍കിയ ബിന്‍ലാദനുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും 64 പേജുള്ള ഭാഗം സി.ടി.എസ് പുറത്തുവിട്ടിട്ടുണ്ട്. ഈ കത്തുകളില്‍ ചിലത് പൂര്‍ണമല്ല. ചിലതില്‍ തിയ്യതി രേഖപ്പെടുത്തിയിട്ടില്ല. ചിലത് എഴുതിയത് ആരാണെന്നോ അര്‍ക്കാണെന്നോ വ്യക്തമല്ല.

അല്‍ ഖയിദയും മറ്റ് പ്രാദേശിക തീവ്രവാദി സംഘടനകളും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നാണ് ഈ കത്തുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സി.ടി.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ ഖയിദയിലുള്ള മറ്റ് ചെറുസംഘടനകളെ ബില്‍ ലാദന് നിയന്ത്രിക്കാനായിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Malayalam News

Kerala News in English

Advertisement